സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മാർച്ച് മാസമുണ്ടായ ആദ്യത്തെ ഇടിവാണ് ഇത്. 480 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,000 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ സ്വർണത്തിന് വർദ്ധിച്ചിട്ടുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8000 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 6585 രൂപയാണ്.
കുതിപ്പിന് താൽകാലിക വിരാമം; സ്വർണവില കുറഞ്ഞു
Alakode News
0
Post a Comment