ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ടു, വിവരം ഫ്‌ളാറ്റ് ഉടമയെ അറിയിച്ചു; യുവാവ് പിടിയില്‍


കർണാടകയിലെ ഹുലിമാവില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ അംബേദ്കർ എന്ന 32കാരിയെയാണ് ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്.

മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. പ്രതിയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ട ശേഷം ഇയാള്‍ ഫ്‌ളാറ്റ് ഉടമയെ വിളിച്ച്‌ വിവരം അറിയിച്ചു. ഗൗരി മരിച്ചെന്നും വിവരം മാതാപിതാക്കളെ കാര്യം അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് ഇയാള്‍ കർണാടക വിട്ടു. ഇതോടെ കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പോലീസിനെ അറിയിച്ചു
ആത്മഹത്യയെന്ന് കരുതിയാണ് പോലീസ് ഫ്‌ളാറ്റിലെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്യൂട്ട് കേസില്‍ കുത്തിക്കയറ്റിയ നിലയില്‍ മൃതദേഹം കണ്ടത്. ഗൗരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post