കണ്ണൂർ: മംഗളുരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പോയിൻ്റ് തകരാറിലായതിനെ തുടർന്ന് തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകി ഓടുന്നു.
മംഗളുരു - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു - കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികള്‍ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
മംഗളുരു - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു - കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികള്‍ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
വൈകിട്ട് 5.40-ന് പുറപ്പെടേണ്ട മാവേലി എക്സ്പ്രസും 6.10. ന് പുറപ്പെടേണ്ട മലബാർ എക്സ്പ്രസും രണ്ട് മണിക്കൂർ വൈകി. എട്ടു മണിയായിട്ടും മംഗളുരുവില്‍ നിന്ന് പുറപ്പെട്ടിട്ടില്ല. അതേസമയം തകരാർ പരിഹരിച്ചതായി റെയില്‍വേ അധികൃതർ അറിയിച്ചു.
Post a Comment