വില്ലന്റെ പേരുമാറ്റം, പതിനേഴിലധികം വെട്ട്; മാറ്റങ്ങളുമായി എമ്ബുരാൻ അടുത്ത ആഴ്ച തിയേറ്ററുകളില്‍




തിരുവനന്തപുരം: മോഹൻലാല്‍ ചിത്രം എമ്ബുരാനില്‍ മാറ്റങ്ങള്‍ വരുത്താൻ ധാരണയായി. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്.
വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് പുതിയ തീരുമാനം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് മാറ്റങ്ങള്‍ വരുത്താൻ അധികൃതരുടെ നീക്കം.
തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. ചില രംഗങ്ങള്‍ മാറ്റാനും ചില പരാമർങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനമായിരിക്കുന്നത് എന്നാണ് വിവരം. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാല്‍ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളിലും മാറ്റം വരും.
എമ്ബുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്‌എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹൻലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് വിമർശനം. രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്ബുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്.

Post a Comment

Previous Post Next Post