എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍; ബംഗളൂരുവില്‍ നിന്ന് വില്‍പനയ്ക്ക് എത്തിച്ചതെന്ന് പ്രതികള്‍

പാലക്കാട്: പാലക്കാട് വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുല്‍ (29), അശ്വിൻ ലാല്‍ (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
വില്‍പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും വാളയാർ ചെക്ക് പോസ്റ്റില്‍ നിന്നാണ് എക്സൈസ് പിടികൂടിയത്. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉള്‍പ്പെടെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. അശ്വതിയും മകനും തൃശൂർ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. എറണാകുളത്ത് വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post