നെഞ്ചുവേദന: എ.ആര്‍. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നെഞ്ചുവേദനയെത്തുടര്‍ന്ന് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇസിജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ.ആര്‍. റഹ്മാനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

Previous Post Next Post