സി.ബി.ഐ ചമഞ്ഞ് മൂന്നു കോടി തട്ടി; രാജസ്ഥാൻ സ്വദേശി പിടിയില്‍

കണ്ണൂർ: സി.ബി.ഐ ഓഫിസർ ചമഞ്ഞ് തളിപ്പറമ്പ് മോറാഴ സ്വദേശിയില്‍നിന്നും മൂന്നു കോടിയിലേറെ രൂപ തട്ടിയ സംഭവത്തില്‍ രാജസ്ഥാൻ സ്വദേശി അറസ്റ്റില്‍.
സംഗനേർ സ്വദേശി ഭവ്യ ബെൻഷി വാളി (20)നെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മനോജ് കാനായി, എ.എസ്.ഐ സതീഷ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘം രാജസ്ഥാനില്‍നിന്ന് പിടികൂടിയത്. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനുമിടയിലാണ് റിട്ട. ഉദ്യോഗസ്ഥനായ 74കാരനെ സി.ബി.ഐ ചമഞ്ഞ് വാട്സ്‌ആപ്പില്‍ വിഡിയോകാള്‍ ചെയ്ത സംഘം ബാങ്ക് അക്കൗണ്ട് വഴിയും സിംകാർഡ് വഴിയും കുറ്റകൃത്യത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കേസ് തീർക്കാൻ വിവിധ അക്കൗണ്ടുകളില്‍നിന്നായി 3,15,50,000 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post