ചപ്പാരപ്പടവ്: പടപ്പേങ്ങാട് ഗവ. എല്‍പി സ്കൂളിലെ നാലോളം ജനല്‍ ചില്ലുകളാണ് തകർന്നത്. തളിപ്പറമ്ബ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ സ്കൂള്‍ തുറക്കാനായി അധികൃതരെത്തിയപ്പോഴാണ് ക്ലാസ് മുറിയിലെ നാലോളം ജനല്‍ ചില്ലുകളും ടോയ്‌ലറ്റ് വെന്‍റിലേഷനും തകർത്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് അക്രമം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം, സ്കൂളില്‍ സിസിടിവി കാമറ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും സ്കൂളിന് നേരെ സാമാന അക്രമം ഉണ്ടായിരുന്നു.
അന്ന് അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായില്ല. മുഖ്യാധ്യാപികയുടെ പരാതിയില്‍ തളിപ്പറമ്ബ് പോലീസ് അന്വേഷണമാരംഭിച്ചു.
Post a Comment