പോളിയോയെ മനഃശക്തി കൊണ്ട് അതിജീവിച്ച വിജയൻ ഓർമ്മയായി

ആലക്കോട്: പോളിയോ ബാധിച്ച് കാലുകൾ തളർന്നുവെങ്കിലും മന:ശക്തി കൊണ്ട് ഇതിനെ അതിജീവിച്ച് ജീവിതം മുന്നോട്ടുനീക്കിയ മണക്കടവ്-മൂരിക്കടവ് റോഡിന് സമീപം ഹസനിക്കപ്പടിയിലെ കുന്നേൽ വിജയൻ (68) ഓർമ്മയായി. ഇന്നലെ രാവിലെയാണ് മരണം. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതിനെത്തുടർന്ന് ഇരുകാലുകളും തളർന്ന നിലയിലായിരുന്നുവെങ്കിലും ഇതിൽ തളരാതെ ദീർഘകാലമായി മലയോരത്തിൻ്റെ വഴികളിൽ നിത്യസാന്നിധ്യമായിരുന്നു. വിധിയെ പഴിക്കാതെ കാൽമുട്ടുകൊണ്ട് ഇഴഞ്ഞാണ് ജീവിതം മുന്നോട്ടുനയിച്ചിരുന്നത്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.സഹോദരി: പത്മകുമാരി (മണി).

Post a Comment

Previous Post Next Post