തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സർവീസസ് അതോറിറ്റി(കെല്‍സ) ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയത്.
ഇത്തരം കേസുകളില്‍ സർക്കാർ കർശന നടപടികള്‍ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നല്‍കാൻ ആവശ്യപ്പെട്ടു.
Post a Comment