മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടു; ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ


കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു.
സാരമായി പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ 19-നാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്‌റെ മുന്‍കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടതോടെ ഭാര്യ പ്രകോപിതയാകുകയായിരുന്നു.

തുടർന്ന് മാർച്ച്‌ 19-ന് രാവിലെ ഏഴരമണിയോട് കൂടി കിടപ്പുമുറിയിലെ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് തിളച്ചവെള്ളവും എണ്ണയും ചേര്‍ന്ന മിശ്രിതം ഭാര്യ ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം എന്നിവിടങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. ഭർത്താവിന്റെ പരാതിയില്‍ പെരുമ്ബാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post