കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല വരുന്നു. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത് വലിയ ആദരമാണെന്നു ഡേവിഡ് കറ്റാല പ്രതികരിച്ചു. സൂപ്പർ കപ്പിനു മുമ്പ് കറ്റാല ടീമിനൊപ്പം ചേരും.
പുതിയ കോച്ചിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്
Alakode News
0
Post a Comment