"നിനക്കും മക്കള്‍ക്കും പോയി ചത്തൂടെ?': ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ മാനസിക പീഡനമെന്ന് പോലീസ്


കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം ഭർത്താവ് നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്ന് പോലീസ്.
ഭർതൃവീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തി. പ്രതി ആത്മഹത്യാപ്രേരണ നടത്തിയെന്നും പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോർട്ടില്‍ പറയുന്നു.

ഷൈനിയും മക്കളും മരിക്കുന്നതിന് തലേദിവസം നോബി ഫോണില്‍ വിളിച്ച്‌ സമ്മർദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോണ്‍ വിളിയെന്നും പോലീസ് കോടതിയെ അറിയിച്ചു.

"നീ നിന്‍റെ രണ്ട് മക്കളേയും വച്ച്‌ കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ'. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post