കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍, കൊലപാതകമെന്ന് സംശയം


കണ്ണൂർ: ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കണ്ണൂർ കൈതപ്രത്താണ് സംഭവം. രാധാകൃഷ്ണൻ (49) എന്നയാളാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന രാധാകൃഷ്ണന്‍റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണ് എന്നാണ് സംശയം.

സ്ഥലത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.ഇയാള്‍ക്ക് നാടൻ തോക്ക് ഉള്‍പ്പെടെ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട് എന്നാണ് സൂചന.

Post a Comment

Previous Post Next Post