ചപ്പാരപ്പടവ്: പടപ്പേങ്ങാട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആല്‍മരം പൊട്ടിവീണു. ഇന്നലെ ഉച്ചയോടു കൂടി മരത്തിന്‍റെ പകുതിഭാഗം പൊട്ടിവീഴുകയായിരുന്നു.
ഉച്ചയ്ക്ക് 1.30 ഓടുകൂടി തളിപ്പറമ്ബില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു മരം മുറിച്ചു മാറ്റിയത്. വൈകുന്നേരം ആറോടെയാണു പ്രവൃത്തി പൂർത്തിയായത്. മരം പൊട്ടി വീണതിനാല്‍ ഗതാഗത തടസവും വൈദ്യുതി തടസവുമുണ്ടായി.
പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ സ്ഥലത്തെത്തി പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
Post a Comment