ക്വാറി ഉത്പന്നങ്ങളുടെ വിലവര്‍ധന: സംയുക്ത സമര സമിതി പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ക്വഷർ, ക്വാറി ഉടമകള്‍ ഉല്‍പന്നങ്ങള്‍ക്ക് ഏകപക്ഷീയമായി വില വർധിപ്പിക്കുന്നു എന്നാരോപിച്ച്‌ സംയുക്ത സമര സമിതി മാർച്ച്‌ 19ന് പ്രഖ്യാപിച്ച സമരം പിൻവലിച്ചു.
തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
2023 മെയ് പത്തിന് നിലവിലുണ്ടായിരുന്ന നിരക്കില്‍ നിന്നും നാല് രൂപ കൂടി വർധിപ്പിച്ച നിരക്ക് മാർച്ച്‌ 19 മുതലുള്ള പാസിംഗ് (പെർമിറ്റ്‌) ലോഡ് നിരക്കായി യോഗത്തില്‍ തീരുമാനിച്ചു. തീരുമാനത്തോട് സംയുക്ത സമര സമിതി യോജിക്കുകയും ക്വാറികളിലേക്ക് നടത്താനിരുന്ന സമരം പിൻവലിക്കുന്നതായി അറിയിക്കുകയും ചെയ്തു. ക്വാറികളുടെ നടത്തിപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രശ്നം വന്നാല്‍ പോലീസ് നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്ബ് എ.സി.പി എം.കൃഷ്ണൻ പറഞ്ഞു . സമരം പിൻവലിച്ച സാഹചര്യത്തില്‍ ദേശീയപാതയുടെ പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാവില്ല.

Post a Comment

Previous Post Next Post