കണ്ണൂർ : ചൊക്ലിയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ പറക്കും അണ്ണാന് ചികിത്സ നല്‍കി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ് പറക്കും അണ്ണാൻ.
ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിനായി കൊണ്ടുപോയി.ചൊക്ലി നെടുമ്ബ്രത്തെ വീട്ടുവളപ്പില്‍ മരം മുറിക്കുന്നതിനിടെയാണ് പറക്കും അണ്ണാൻ താഴേക്ക് വീണത്. വീഴ്ചയില്‍ കാലിന്റെ എല്ല് ഒടിഞ്ഞു. ഇതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാർക് പ്രവർത്തകനായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി ജീവിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ഉയരം കൂടിയ മരപ്പൊത്തുകളിലാണ് പാറാൻ എന്ന് പ്രദേശികമായി വിളിക്കുന്ന പറക്കും അണ്ണാൻ കൂടൊരുക്കുക. രണ്ടു വശത്തെയും ചിറകുകള്‍ വിടർത്തി ഗ്‌ളൈഡ് ചെയ്യുന്നതിനാലാണ് ഈ പേര് വന്നത്. പെരിയാർ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടെ കാണപ്പെടുന്ന ഇവ വംശനാശ ഭീഷണിയുടെ നിഴലിലാണ്.
കണ്ണൂരിലെ ജില്ലാ വേറ്റിനറി ആശുപത്രിയില്‍ ചിഫ് വേറ്റിനറി ഓഫീസർ പി. ബിജുവിന്റെ നേതൃത്വത്തിലാണ് ചികിത്സ നല്‍കിയത്. മൂന്നാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്താല്‍ ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിടും.
Post a Comment