കര്‍ണാടകയില്‍ വാഹനാപകടം; നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗുളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

ചിത്രഗുർ‌ഗ എസ്ജെഎം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. നോമ്ബടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വച്ച്‌ ഇവർ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന നബീല്‍ എന്ന വിദ്യാര്‍ഥിയെ ബംഗുളൂരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post