കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തില്‍ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങള്‍ക്ക് ഇന്നു തറക്കല്ലിടും.
കല്‍പ്പറ്റ എല്‍സ്റ്റൻ എസ്റ്റേറ്റില്‍ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയില്‍ ഭൂമിയില്‍ നിർമിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കല്‍പ്പറ്റ ബൈപാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയില്‍ ഏഴു സെന്‍റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണു വീടുകള്‍ നിർമിക്കുന്നത്. എല്‍സ്റ്റൻ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു -ഭവനനിർമാണ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ടി. സിദ്ദിഖ് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും.
Post a Comment