കണ്ണൂർ: ധർമ്മശാല നിഫ്റ്റ് (നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ) കോമ്ബൗണ്ടില്‍ കാട്ടുപോത്തിനെ കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ കുറുമാത്തൂർ പഞ്ചായത്തിലെ കരിമ്ബം മേഖലയില്‍ കണ്ടെത്തിയ കാട്ടുപോത്താണ് ഇതെന്ന് കരുതുന്നു. വിവരമറിഞ്ഞ് തളിപ്പറമ്ബ് വനംവകുപ്പ് റേഞ്ച് ഓഫിസ് അധികൃതർ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും പിന്നീട് ഇതിനെ കണ്ടെത്താനായിട്ടില്ല. കാട്ടുപോത്ത് ഇവിടെ കടന്നതായുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ഇപ്പോഴും വനം വകുപ്പിന്റെ പരിശോധന തുടരുകയാണ്.
Post a Comment