തളിപ്പറമ്പ് അഗ്നിശമനനിലയത്തിനു കീഴില്‍ വിവിധയിടങ്ങളില്‍ തീപിടിത്തം




തളിപ്പറമ്പ് : തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് കീഴില്‍ വിവിധയിടങ്ങളില്‍ തീപിടുത്തം. ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.
തളിപ്പറമ്ബിന് പുറമെ പയ്യുന്നൂരില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വേനല്‍ ചൂട് സർവ്വകാല റെക്കോർഡ് മറികടന്നതോടെ തീപിടുത്ത സാധ്യതകളും ഏറുകയാണ്. തളിപ്പറമ്ബ് അഗ്നി ശമന നിലയത്തിൻ്റെ പരിധിയില്‍ നാലോളം സ്ഥലത്താണ് അഗ്നി ബാധയുണ്ടായത്.

ചെനയന്നൂരിലെ തളിപ്പറമ്ബ് ആർട്സ് ആൻഡ് സയൻസ് കോളജിന് മുന്നില്‍ സ്വകാര്യ വ്യക്തികളുടെ 7 ഏക്കറോളം സ്ഥലം കത്തിനശിച്ചു. കശുമാവുകളും കുറ്റിക്കാടുകളും ഉണങ്ങിയ പുല്ലും കത്തിനശിച്ചു.

കാഞ്ഞിരങ്ങാട് ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് തീ പടർന്നത്. ഉണങ്ങിയ പുല്ലും കുറ്റിക്കാടുകളും ഉണങ്ങിയ മരക്കഷണങ്ങളും കത്തിനശിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. സഹദേവൻ്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങളായ പി.വി ഗിരീഷ്, കെ.വി അനൂപ്, ടി. വിജയൻ, എസ്.ടി അഭിനവ്, വി. ജയൻ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ് നിലയത്തിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Post a Comment

Previous Post Next Post