കണ്ണൂര്‍ ജില്ലയിലെ മൂന്നു കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂര്‍ പാക്കേജുകള്‍


കണ്ണൂർ : വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെഎസ്‌ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും വിജയകരമായി നടന്നുവരുന്നു.
രണ്ടു വർഷം മുമ്ബ് കണ്ണൂർ യൂനിറ്റില്‍നിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ വന്നത് കൊണ്ടാണ് തലശ്ശേരി, പയ്യന്നുർ യൂണിറ്റികളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങള്‍ ആരംഭിച്ചതെന്ന് നോർത്ത് സോണ്‍ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു.
കണ്ണൂരില്‍ നിന്നും മാർച്ച്‌ 15ന് പുറപ്പെടുന്ന രീതിയില്‍ കൊച്ചിയില്‍ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയില്‍ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയില്‍ സഞ്ചരിച്ചു രാത്രി ഒമ്ബതിന് തിരിക്കുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.
കണ്ണൂർ യൂനിറ്റ് കോ ഓർഡിനേറ്റർ രജീഷ്: 9497007857
പയ്യന്നൂരില്‍നിന്ന് മാർച്ച്‌ 15ന് സൈലന്റ് വാലി-മഴമ്ബുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച്‌ 14ന് രാത്രി ഒമ്ബത് മണിക്ക് പുറപ്പെട്ട് 15ന് രാവിലെ 7.45 ന് പ്രഭാത ഭക്ഷണം. 8.30 ജംഗിള്‍ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പില്‍ നിന്നും വന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയില്‍ ചിലവഴിക്കും. ശേഷം നാല് മണിയോടെ മലമ്ബുഴഡാം സന്ദർശനം. 6.30 ന് പുറപ്പെട്ട് 16ന് രാവിലെ തിരിച്ചെത്തുംവിധമാണ് യാത്ര. മാർച്ച്‌ 22, 23 തീയ്യതികളില്‍ ഗവിയാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23 ന് തേക്കടി, കുമളി, കമ്ബം, സ്‌പൈസസ് ഗാർഡൻ, രാമക്കല്‍ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും.
പയ്യന്നൂർ യൂനിറ്റ് കോ ഓർഡിനേറ്റർ: 8075823384.

Post a Comment

Previous Post Next Post