ഇതെന്ത് പോക്കാണ്! സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്

സംസ്ഥാനത്തെ സ്വർണ വില വീണ്ടും റെക്കോർഡ് തിരുത്തി മുന്നോട്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ പവന് 64960 രൂപയായി. 55 രൂപയാണ് ​ഗ്രാമിന് ഇന്ന് കൂടിയത്. ഗ്രാമിന് 8120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 107 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

Post a Comment

Previous Post Next Post