മെയ് 1 മുതൽ ATM ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി RBI. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപ, സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപ എന്ന നിരക്കിലാണ് RBI തുക വർധിപ്പിച്ചിരിക്കുന്നത്. പണം പിൻവലിക്കുന്നതിനുള്ള ഫീസ് ഇനി മുതൽ ഓരോ ഇടപാടിനും 19 രൂപ ഈടാക്കും. നേരത്തെ ഇത് 17 രൂപയായിരുന്നു. ബാലൻസ് അറിയാനുള്ള ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയായി വർദ്ധിപ്പിച്ചു. വർധനവ് ഉപഭോക്താക്കളിലേക്ക് എത്താൻ ആണ് സാധ്യത.
ATM ഉപയോഗിക്കാറുണ്ടോ; എങ്കിൽ പോക്കറ്റ് ചോരും
Alakode News
0
Post a Comment