പത്തനംതിട്ട: മേഘാ മധുവിന്റെ മരണത്തില്‍ സഹപ്രവർത്തകനെതിരേ ആരോപണവുമായി പിതാവ് മധുസൂദനൻ. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി മകളെ സാമ്ബത്തികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം.
ഫെബ്രുവരി മാസത്തെ ശമ്ബളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്ബോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു.
മലപ്പുറം എടപ്പാള്‍ സ്വദേശിയും ഐബിയുടെ കൊച്ചി ഓഫീസ് ജീവനക്കാരനുമായ ആള്‍ക്കെതിരേയാണ് മേഘയുടെ പിതാവ് ആരോപണവുമായി രംഗത്തെത്തിയത്.
മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു. ഇതില്‍ നിന്നും ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് മലപ്പുറം സ്വദേശി മേഘയെ സാമ്ബത്തികമായി ചൂഷണം നടത്തി എന്ന വിവരം പുറത്തുവരുന്നത്.
അക്കൗണ്ട് വിശദാംശങ്ങള്‍ അന്വേഷണവിധേയമായി പേട്ട പോലീസിന് കൈമാറി. തുടരന്വേഷണം ഇവിടെയാണ് നടക്കുന്നത്. മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ആളെ ജോലിയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ചാക്ക റെയില്‍വേ സ്റ്റേഷനോട് ചേർന്ന ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ മേഘയെ കണ്ടെത്തിയത്. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

Post a Comment