മലയാള സിനിമയിലെ ബോക്‌സോഫീസ് കിംഗ് താന്‍ തന്നെ എന്ന് ഒന്നുകൂടി അരക്കിട്ടുറപ്പിച്ച് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി, 100 കോടി, 150 കോടി ബോക്‌സോഫീസ് കളക്ഷനുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ ഏറ്റവും പുതിയ സിനിമയായ എമ്ബുരാനിലൂടെ ചരിത്രം സൃഷ്ടിക്കുകയാണ്.
റിലീസിന് മുമ്ബ് തന്നെ നിരവധി കളക്ഷന്‍ റെക്കോഡുകള്‍ കുറിച്ചുകൊണ്ടാണ് വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്തത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും 48 മണിക്കൂര്‍ പോലും പിന്നിടും മുന്‍പ് 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് എമ്ബുരാന്‍. നടന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും ഇക്കാര്യം അറിയിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 10.30യോടെയാണ് എമ്ബുരാന്‍ 100 കോടി ക്ലബിലെത്തിയ കാര്യം അറിയിച്ച് കൊണ്ട് ഇരുവരും പോസ്റ്റ് പങ്ക് വെച്ചത്.
ഈ സമയം കണക്കാക്കിയാല്‍ റിലീസ് ചെയ്ത് വെറും 40.5 മണിക്കൂര്‍ കൊണ്ടാണ് എമ്ബുരാന്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്ബുരാന്‍. ബ്രഹ്‌മാണ്ഡ സിനിമയായി എത്തിയ എമ്ബുരാന്‍ ബ്രഹ്‌മാണ്ഡ ഹിറ്റാകുന്ന കാഴ്ചയാണ് കാണുന്നത്. ഏകദേശം ഒരാഴ്ചയ്‌ത്തേക്കുള്ള ടിക്കറ്റുകളെല്ലാം തന്നെ വിറ്റഴിച്ചിട്ടുണ്ട്.
Post a Comment