നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 44 ലക്ഷത്തിന്‍റെ കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരാണ് പിടിയിലായത്.44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഒന്നര കിലോ ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്ബാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്.
തായ്ലന്‍റില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കല്‍ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.
Post a Comment