7.7 തീവ്രത രേഖപ്പെടുത്തിയ മ്യാന്‍മാറിലുണ്ടായ ഭീകരമായ ഭൂകമ്പം 334 ആറ്റംബോംബുകള്‍ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് അപ്രതീക്ഷിതമായ ഭൂകമ്പം രാജ്യത്തെ പിടിച്ചുലച്ചത്. പിന്നാലെ 6.4 തീവ്രതയില്‍ തുടര്‍ ചലനവുമുണ്ടായി.
ജെസ് ഫീനിക്‌സ് മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തുടര്‍ ചലനങ്ങള്‍ ഇനിയും നീണ്ടുനില്‍ക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഭൂകമ്പത്തില്‍ ഇതുവരെ 1600 പേരാണ് കൊല്ലപ്പെട്ടത്. മ്യാന്‍മാറില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വന്‍ ദുരന്തം നടന്നിരിക്കുന്നത്. മ്യാന്‍മാറിലെ സാഗെയിങ് നഗരത്തിനടുത്താണ് പ്രഭവ കേന്ദ്രം.
ഭൂകമ്പത്തില്‍ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെ തകര്‍ന്നടിഞ്ഞു.ഭൂകമ്പത്തില്‍ മ്യാൻമറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്താടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.
Post a Comment