കൊച്ചിയില്‍ ലഹരി കണ്ടെത്താൻ രാത്രി പൊലീസിന്റെ വ്യാപക പരിശോധന; 300 പേര്‍ പിടിയില്‍


കൊച്ചി: ലഹരി കണ്ടെത്താനായി നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തി പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ നിരവധി പേർ പിടിയിലായത്.
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സിറ്റി പരിധിയിലാണ് പൊലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ ഞായറാഴ്ച രാവിലെ വരെയായിരുന്നു പരിശോധന. 77 ലഹരി കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യപിച്ച്‌ വാഹനമോടിച്ചതിന് 13 പേരെ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരി വ്യാപനം രൂക്ഷമായതിനെ തുടർന്ന് വ്യാപകമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതില്‍ നിരവധി പേർ പിടിയിലായിരുന്നു. വലിയ രീതിയില്‍ മയക്കുമരുന്നും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. ലഹരിക്കെതിരെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്ന പേരില്‍ എക്സൈസ് വകുപ്പ് പ്രത്യേക ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post