കണ്ണൂരിലെ സ്വകാര‍്യ ബസില്‍ എക്സൈസ് പരിശോധന; കണ്ടെടുത്തത് 150 വെടിയുണ്ടകള്‍

കണ്ണൂർ: വിരാജ്പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ബസില്‍ നാടൻ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തി.
കണ്ണൂർ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് 150 വെടിയുണ്ടകള്‍ കണ്ടെത്തിയത്.
ബസിലെ ബർത്തിനുള്ളില്‍ മൂന്നു പെട്ടികളിലായി ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ആരാണ് കൊണ്ടുവന്നതടക്കമുള്ള കാര‍്യങ്ങള്‍ വ‍്യക്തമല്ല. യാത്രക്കാരെ സ്റ്റേഷനിലെത്തിച്ച്‌ പൊലീസ് പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post