കാസര്‍കോട് മൂന്നാഴ്‌ച മുൻപ് കാണാതായ 15കാരിയും 42കാരനും തൂങ്ങിമരിച്ച നിലയില്‍, ഫോണുകളും കത്തിയും കണ്ടെത്തി

കാസർകോട്: മൂന്നാഴ്‌ച മുൻപ് കാസർകോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. 26 ദിവസം മുൻപാണ് 15കാരിയെയും പ്രദേശവാസിയായ നാല്‍പ്പത്തിരണ്ടുകാരനെയും കാണാതായത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തായുള്ള മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഫെബ്രുവരി പന്ത്രണ്ട് മുതലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്. കുട്ടിയെ കാണാതായ ദിവസം മുതല്‍ പ്രദേശവാസിയായ പ്രദീപിനെയും കാണാതാവുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതിനടുത്തായി കത്തിയുമുണ്ട്. പ്രദേശത്തെ സിസിടിവികള്‍ അടക്കം പരിശോധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ദുർഗന്ധം ഒന്നും ഉണ്ടായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post