തളിപ്പറമ്പിൽ പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി

തളിപ്പറമ്പ്: പോക്സോ കേസില്‍ യുവതി പിടിയില്‍.  തളിപ്പറമ്ബിലാണ് സംഭവം. പുളിമ്ബറമ്ബ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്.

12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.
അതിജീവിതയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു.

Post a Comment

Previous Post Next Post