മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു


മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്.
വീട്ടിൽ അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
സെയ്ഫിന് ആറ് പരിക്കുകളുള്ളതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇതിൽ, രണ്ട് മുറിവുകൾ ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

Post a Comment

Previous Post Next Post