തെങ്ങ് വീണ് വീട് തകർന്നു; അമ്മക്കും മകൾക്കും പരിക്ക്



ആലക്കോട്: വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. മണക്കടവിലെ കാപ്പിൽ മാത്യു തോമസിൻ്റെ വീടാണ് തെങ്ങ് കട പുഴകി വീണതിനെത്തുടർന്ന് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടിൽ വാടകക്ക് താമസി ക്കുന്ന മൈലക്കൽ പ്രിൻസി ജെയിംസ് (40), മകൾ ഹെലൻമരിയ (17) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂരയിലെ ഓട് വീണാണ് പരിക്ക്. ഇരുവരും ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. ഉദയഗിരി പഞ്ചാ യത്ത് പ്രസിഡണ്ട് കെ.എസ് ചന്ദ്രശേഖരൻ, മെമ്പർമാരായ കെ.ടി സുരേഷ്കുമാർ, വി.സി പ്രകാശ്, സി.പി.എം ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ് സ്ഥലം സന്ദർശിച്ചു.


Post a Comment

Previous Post Next Post