ക്രിസ്തുമസ് അല്ലേ .. ഒരു കേക്ക് ഉണ്ടാക്കാം ; അതും തേങ്ങ കേക്ക്

 


സഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണർത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.ക്രിസ്തുമസ് എത്താൻ ഇനി കുറച്ച്‌ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ക്രിസ്തുമസ് ആയാല്‍ കേക്കിന്റെ പ്രധാന്യം വളെര വലുതാണ്. ആ കേക്ക് നമുക്ക് വീട്ടില്‍ തന്നെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ . അതും തേങ്ങ കേക്ക്. സ്‌പെഷ്യലാണ് ഈ തേങ്ങ കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍


മൈദ - രണ്ട് കപ്പ്

നെയ്യ് - ഒരു കപ്പ്

വെള്ളം - ഒരു കപ്പ്

തേങ്ങ ചിരകിയത് - ഒരു കപ്പ്

പഞ്ചസാര - നാല് ടീസ്പൂണ്‍

കണ്ടൻസ്ഡ് മില്‍ക്ക്- ഒരു ടിൻ

ബേക്കിംഗ പൗഡർ - രണ്ട് ടീസ്പൂണ്‍

ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍

നാരങ്ങാനീര് - കാല്‍ ടീസ്പൂണ്‍


തയാറാക്കുന്നവിധം


മൈദ, ബേക്കിംങ് പൗഡർ, ബേക്കിംഗ് സോഡ ഇവ ഒരുമിച്ച്‌ മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. കണ്ടൻസ്ഡ് മില്‍ക്ക്, നെയ്യ്, വെള്ളം, പഞ്ചസാര എന്നിവ ഒരുമിച്ച്‌ അഞ്ചുമിനിറ്റ് അടിച്ച്‌ യോജിപ്പിക്കുക. മൈദ അരിച്ചത് ഇതില്‍ ചേർത്ത് അടിച്ച്‌ മിക്സ് ചെയ്തെടുക്കുക.


ഇതിലേക്ക് തേങ്ങയും നാരങ്ങാനീരും ചേർത്തിളക്കുക. കേക്ക് ഡിഷില്‍ നെയ്യ് പുരട്ടി മൈദ വിതറി കേക്ക് കൂട്ട് അതിലേക്ക് ഒഴിക്കുക. നേരത്തെ ചൂടാക്കിയ ഓവനില്‍ വെച്ച്‌ മുക്കാല്‍ മണിക്കൂർ ബേക്ക് ചെയ്യുക. തണുപ്പിച്ച്‌ മുറിച്ച്‌ വിളമ്ബാം.

Post a Comment

Previous Post Next Post