കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിെട സുഹൃത്തിന്‍റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി.കെ ആല്‍വിൻ (21) ആണ് മരിച്ചത്.
ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്തായിരുന്നു അപകടം.
കോഴിക്കോട്ടെ വാഹന സ്ഥാപനത്തിന് വേണ്ടിയുള്ള വീഡിയോ ആയിരുന്നു റീല്‍സ് ആയി ചിത്രീകരിച്ചുകൊണ്ടിരുന്നത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ആല്‍വിൻ മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.
ഇടിച്ച വാഹനത്തില്‍ തന്നെ കൂടെയുണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ മരണം സംഭവിച്ചു.
വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആല്‍വിന്‍റെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
☛ വൈറലാകാൻ ജീവൻ പണയം വെച്ചു കളിക്കരുത്. ജാഗ്രത വേണം.
Post a Comment