ആലക്കോട് : മലയോരഹൈവേയിൽ രയരോം മേഖലയിൽ യാത്രക്കാർക്ക് ഭീഷണിയായി വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു.
ചൊവ്വാഴ്ച രാവിലെ മൂന്നാംകുന്ന് ഭാഗത്തുനിന്ന് രയരോത്തേക്ക് വന്ന പിക്കപ്പ് ജീപ്പും കാറും തമ്മിൽ മലയോരഹൈവേ ജങ്‌ഷനിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. രയരോം മേഖലയിൽ വാഹനാപകടം നിത്യസംഭവമാകുന്നത് ആശങ്കയുയർത്തുകയാണ്. വെള്ളിയാഴ്ച കാക്കടവിൽ സ്കൂൾവിദ്യാർഥിക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ ഗവ. ഹൈസ്കൂളിന് മുൻപിലെ ബസ്‌സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഓട്ടോയിടിച്ചും അപകടമുണ്ടായിരുന്നു. അപകടങ്ങൾ വ്യാപകമാകുന്നതിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment