പാലക്കാട്: സ്കൂള്‍ വിദ്യാർഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്നു വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം.
ഇന്ന് വൈകുന്നേരം നാലിന് പാലക്കാട് കല്ലടിക്കോടിലുണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിമ്ബ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സിമന്‍റ് കയറ്റി വന്ന ലോറി വിദ്യാർഥികളെ ഇടിച്ച ശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ലോറിക്കടിയില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Post a Comment