ആലപ്പുഴ കളർകോട് അപകടം: മരണസംഖ്യ അഞ്ചായി; മരിച്ചത് മെഡിക്കല്‍ വിദ്യാര്‍ഥികൾ

ആലപ്പുഴ:കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു. ഒരാള്‍ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
രണ്ട് പേർക്ക് പരിക്കേറ്റു. 

വണ്ടാനം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്‌ആർടിസി ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. 
വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post