ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യയുടെ ഗുകേഷ്. ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് കീഴടക്കിയത്. 14-ാം റൗണ്ടിലായിരുന്നു ഗുകേഷിൻ്റെ ജയം. 7.5 പോയന്റ് നേടിയാണ് ഇന്ത്യൻ താരം വിജയത്തിലേക്ക് എത്തിയത്. ഇതോടെ ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി 18കാരനായ ഗുകേഷ് മാറി. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകിരീടം നേടുന്ന ഇന്ത്യൻ താരമാണ് ഗുകേഷ്.
Post a Comment