ജൽജീവൻ വേണ്ടാ, ജീവൻ ബാക്കിയായാൽ മതി

 


ചപ്പാരപ്പടവ് : ജൽജീവൻ പദ്ധതി നാട്ടുകാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടേറെയാണ്. ചപ്പാരപ്പടവ് പഞ്ചായത്തിൽ നിരവധിയിടങ്ങളിലാണ് പദ്ധതിക്കുവേണ്ടി റോഡ് കുഴിച്ചിട്ടിരിക്കുന്നത്. പലയിടത്തും കാൽനടയാത്രപോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.

ബാലപുരം-ഉടുമ്പും ചിറ്റകവല, മീമ്പറ്റി-വായാട്ടുപറമ്പ്‌ ഹൈസ്കൂൾ, മലയാളംമുക്ക്-കരിവേടൻകുണ്ട് തട്ട് എന്നീ റോഡുകളുടെ അരിക് പൂർണമായും തകർത്ത് വലിയ ഗർത്തമാക്കിയിരിക്കുകയാണ്.

ജൽജീവൻ മിഷൻ പൈപ്പ് ഇടാൻവേണ്ടി ബാലപുരം-ഉടുമ്പുംചിറ്റ കവല റോഡിന്റെ മധ്യഭാഗം കീറിയത് കാരണം ഇതുവഴി വാഹനങ്ങൾപോലും കടന്നുപോകാൻ സാധിക്കുന്നില്ല. ഈ റോഡിൽ അപകടങ്ങളും പതിവാണ്. ഈ റോഡിലൂടെ ഓട്ടോറിക്ഷകൾ ഓടാൻ മടിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജൽജീവൻ മിഷൻ അധികൃതർക്ക് വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. എങ്കിലും ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്തംഗം തങ്കമ്മ സണ്ണി പറഞ്ഞു.

Post a Comment

Previous Post Next Post