'ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, ആ റെക്കോ‍ഡും അല്ലുവിന്': പുഷ്പ 2വിന് സംഭവിക്കുന്നത്, ഞെട്ടി സിനിമ ലോകം !

 


കൊച്ചി: നിലവിലുള്ള എല്ലാ സിനിമ കളക്ഷൻ റെക്കോർഡുകളും തകർത്തെറിയുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. ഇതിന് മുന്നേ 18 ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്റെ ജവാന്‍ 500 കോടി നേടിയത്.

'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്. അപ്പോഴാണ് വെറും മൂന്ന് ദിവസം കൊണ്ട് പുഷ്പ അത്ഭുതപ്പെടുത്തുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാൻ ഇനി എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. 

300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. ആദ്യ ദിവസം തന്നെ പുഷ്പ 2: ദ റൂള്‍ ഇന്ത്യൻ ബോക്സോഫീസില്‍ റെക്കോർഡുകള്‍ തകർത്തിരുന്നു. എസ് എസ് രാജമൗലിയുടെ ആർആർആറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി, ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് സിനിമക്ക് ലഭിച്ചു. റെക്കോർഡ് ഓപ്പണിങ് ആണ് കേരള ബോക്സ് ഓഫീസിലും ഒന്നാം ദിവസം നേടിയതെങ്കിലും പിന്നീട് ഉണ്ടായ നെഗറ്റീവ് റിവ്യൂസ് ചിത്രത്തിനെ ബാധിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ആകുമ്ബോള്‍ കേരളത്തിലും ചിത്രത്തിന് പ്രേക്ഷകർ കൂടിവരികയാണ്. സിനിമയുടെ മൂന്ന് മണിക്കൂർ 20 മിനിറ്റ് എന്ന ദൈർഘ്യമാണ് പലരും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഒരു ശരാശരി പ്രേക്ഷകന് വേണ്ടതും അതില്‍ കൂടുതലും ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.

Post a Comment

Previous Post Next Post