ഇവയൊക്കെയാണ് 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിള്‍ സെര്‍ച്ചുകള്‍.

 


ഈ വർഷം അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡിജിറ്റല്‍ ‘തിരിഞ്ഞു നോട്ടങ്ങള്‍’ ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്.

‘സ്പോട്ടിഫൈ റീകാപ്’ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇങ്ങനെ ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ എന്തെല്ലാം ചെയ്തു, എന്തെല്ലാം തിരഞ്ഞു എന്നതിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന്‍റെ ഭാഗമായി 2024ല്‍ ഇന്ത്യക്കാർ ചെയ്ത ടോപ് ട്രെൻഡിങ് സെർച്ചുകളുടെയും ലിസ്റ്റ് വന്നിട്ടുണ്ട്. ഇൻഡ്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെയും ലിസ്റ്റ്. 


കാരണം മറ്റൊന്നുമല്ല, ഐപിഎല്ലാണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തെരഞ്ഞതെന്നാണ് ഗൂഗിള്‍ പറയുന്നത്. ഐപിഎല്ലിന് തൊട്ടുപിന്നാലെ ‘ട്വന്‍റി 20 വേള്‍ഡ് കപ്പ്’, ‘ഭാരതീയ ജനതാ പാര്‍ട്ടി’, ‘2024 ഇലക്ഷന്‍ റിസള്‍ട്ട്‌സ്’, ‘2024 ഒളിമ്ബിക്‌സ്’ തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ തെരഞ്ഞത്.


; ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു


സിനിമകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് രാജ്കുമാര്‍ റാവു അഭിനയിച്ച്‌ ബോസ്സ് ഓഫീസില്‍ കോടികള്‍ വാരിയ ‘സ്ത്രീ 2’ എന്ന സിനിമയെക്കുറിച്ചാണ്. പ്രഭാസിന്‍റെ ‘കല്‍ക്കി 2898 എഡി’, ’12th ഫെയില്‍’, ‘ലാപതാ ലേഡീസ്’ എന്നിവയാണ് സിനിമകളുടെ പട്ടികയില്‍ തൊട്ടുപിറകിലുള്ളത്. ഗൂഗിളിന്റെ ‘ഹം ടു സെര്‍ച്ച്‌’ ഫീച്ചര്‍ ഉപയോഗിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പാട്ടുകളില്‍ ആവേശത്തിലെ ‘ഇല്ലൂമിനാറ്റി’യാണ് മൂന്നാമതുള്ളത്. 


2024-ല്‍ ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍പേര്‍ തെരഞ്ഞ വ്യക്തി ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ആണ്. രാഷ്ട്രീയനേതാക്കളായ നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ക്രിക്കറ്റ് താരം ഹര്‍ദിക്ക് പാണ്ഡ്യ, നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍ എന്നിവരാണ് ഈ പട്ടികയില്‍ വിനേഷ് ഫോഗട്ടിന് പിന്നിലുള്ളവര്‍.


‘Meaning’ സെര്‍ച്ചില്‍ ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്നതിന്റെ അര്‍ഥമാണ് ഏറ്റവും കൂടുതല്‍പേര്‍ തെരഞ്ഞത്. ‘Near Me ‘ സെർച്ചിലാകട്ടെ, തങ്ങളുടെ പ്രദേശത്തെ വായു ഗുണ നിലവാരമാണ് ഏറ്റവും കൂടുതല്‍ പേർ സെർച്ച്‌ ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post