രാജ്യത്തെ ട്രെയിന്‍ യാത്രയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കി എത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഈ മാസം ആരംഭിക്കും.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ എത്തിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിന്‍ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി.
പൂര്‍ത്തിയായ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ചിത്രങ്ങളും വീഡിയോയും അശ്വിനി വൈഷ്ണവ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇത് വലിയ തോതില്‍ പ്രശംസ നേടുകയുണ്ടായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അടിമുടി വ്യത്യസ്തത, ആഡംബരം
ഇന്ത്യ ആദ്യമായി നിര്‍മിക്കുന്ന തദ്ദേശീയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ബംഗളൂരുവിലേത്. 16 കോച്ചുകളും 823 ബെര്‍ത്തുകളുമാണ് ഈ സെമി ഹൈസ്പീഡ് ട്രെയിനിനുള്ളത്. ദിവസവും 800 മുതല്‍ 1,200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. ഈ ദൂരത്തിനിടയ്ക്കുള്ള സര്‍വീസ് നടത്താനായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ഉപയോഗിക്കുക.
Post a Comment