വടകര: നാളികേര ഉത്പാദനത്തില്‍ കേരളത്തെ പിന്തള്ളി കർണാടക മുന്നില്‍. നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പില്‍ തമിഴ്നാടിനും പിന്നില്‍ മൂന്നാമതാണ് കേരളം.
726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. 2011-15 കാലഘട്ടത്തിലാണ് ഇതിനുമുൻപ് കേരളത്തിലെ നാളികേര ഉത്പാദനം കൂപ്പുകുത്തിയത്. അന്ന് തമിഴ്നാടും കർണാടകയും മുന്നേറിയെങ്കിലും 2015-16-ല്‍ കേരളം തിരിച്ചുവന്നു.
Post a Comment