സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന് വെള്ളിയാഴ്‌ചയാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷയില്ല. 12ന് പരീക്ഷകൾ അവസാനിക്കും. ഓണാവധിക്കായി 13ന് സ്‌കൂൾ അടയ്‌ക്കും.
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 13ന് സ്‌കൂൾ അടയ്‌ക്കും
Alakode News
0
Post a Comment