ചെറുപുഴ: മലയോര ഹൈവേയില്‍ പെരിങ്ങാല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട പിക്കപ്പ്‌വാൻ വൈദ്യുത തൂണിലിടിച്ച് ഓവുചാലില്‍ വീണു.
ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം.
തേർത്തല്ലി ഭാഗത്തുനിന്ന് ചെറുപുഴയിലേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുത തൂണ്‍ റോഡിലേക്ക് വീണതിനാല്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വലിയ വാഹനങ്ങള്‍ തട്ടുമ്മല്‍-പാടിയോട്ടുചാല്‍ വഴി തിരിച്ചുവിടുകയായിരുന്നു. കെഎസ്‌ഇബി ജീവനക്കാരെത്തി വൈദ്യുത തൂണും കമ്ബികളും നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.
Post a Comment