ശ്രീകൃഷ്ണന്റെ ജന്മദിനമായി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ശ്രീകൃഷ്‌ണ ജയന്തി എന്നാല്‍ ആഘോഷങ്ങളുടെ ദിനമാണ്, നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം.
ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും.
അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി നിരവധി കുട്ടികള്‍ കൃഷ്ണവേഷം കെട്ടും.
ചിങ്ങ മാസത്തില്‍ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി നാം കൊണ്ടാടുന്നത്. ഗോകുലാഷ്‌ടമി, ശ്രീകൃഷ്‌ണ ജയന്തി, കൃഷ്‌ണാഷ്‌ടമി, കൃഷ്‌ണ ജന്മാഷ്‌ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടാറുണ്ട്. പൊതുവെ അഷ്‌ടമി റോഹിണി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്.
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍.
Post a Comment