വനാതിർത്തിയിൽ പരിശോധന; കേരളസംഘത്തെ കർണാടക വനംവകുപ്പ് തടഞ്ഞു


ചെറുപുഴ : പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഉൾപ്പെടുന്ന ആറാട്ടുകടവിൽ പരിശോധനയ്ക്കെത്തിയ റവന്യൂസംഘത്തെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. കാര്യങ്കോട് പുഴയ്ക്കും കർണാടക വനത്തിനും ഇടയിലുള്ള സ്ഥലത്താണ് അതിർത്തി പരിശോധിക്കാൻ കേരളസംഘമെത്തിയത്.
കർണാടക വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് ലഭിച്ച പുളിങ്ങോം വില്ലേജിൽപ്പെട്ട കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ പുളിങ്ങോം വില്ലേജിലെ പഴയ ഭൂരേഖകളുമായിട്ട് റവന്യൂ സംഘം എത്തിയത്. ഒരുമണിക്കൂറോളം അതിർത്തിയിലെ അടയാള കല്ലുകളും രേഖകളും നോക്കി താരതമ്യപരിശോധന നടത്തി.

Post a Comment

Previous Post Next Post