ആലക്കോട്: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ പട്ടാപ്പകൽ ടൗണിൽ അഴിഞ്ഞാട്ടം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ കൈകാര്യം ചെയ്തു വിട്ടു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആലക്കോട് ടൗണിലാണ് സംഭവം. ടൗണിലെ തിരക്കേറിയ ലിങ്ക് റോഡ് ജംഗ്ഷനിലാണ് രണ്ടംഗ ഇതര സംസ്ഥാന തൊഴിലാളികൾ പരാക്രമം നടത്തിയത്. വാഹന ഗതാഗതം തടസപ്പെ ടുത്തുന്ന വിധത്തിൽ നടുറോഡിൽ കിടക്കുകയും സ്ത്രീകളും കുട്ടികളും അടക്കമുള്ള കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ കഴിയാത്ത വിധത്തിൽ ബഹളമുണ്ടാക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇരു വരുടെയും പരാക്രമം. ശല്യം അതിര് വിട്ടതോടെയാണ് നാട്ടുകാർ ഇടപെട്ട് ഇവരെ കൈകാര്യം ചെയ്തത്. ഇതോടെ ഇരുവരും സ്ഥലം വിടുകയും ചെയ്തു.
അഴിഞ്ഞാട്ടം: ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടുകാർ കൈകാര്യം ചെയ്തു
Alakode News
0
Post a Comment